വെറും എട്ട് ദിവസം മാത്രം പ്രായം; കാസർഗോഡ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ
By : സ്വന്തം ലേഖകൻ
Update: 2025-12-08 10:29 GMT
കാസർഗോഡ്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കാസർഗോഡ് ജില്ലയിൽ എട്ട് ദിവസം മാത്രം പ്രായമായ കുഞ്ഞ് ദാരുണമായി മരിച്ചു. കിനാനൂർ കാളിയാനം സ്വദേശി അമൃതയുടെ കുഞ്ഞാണ് ഇന്ന് രാവിലെ എട്ട് മണിയോടെ മരണത്തിന് കീഴടങ്ങിയത്.
പാൽ കുടുങ്ങി ശ്വാസം മുട്ടൽ അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവജാത ശിശുവിൻ്റെ അപ്രതീക്ഷിത മരണം പ്രദേശത്ത് വലിയ ഞെട്ടലും ദുഃഖവുമാണ് ഉണ്ടാക്കിയത്. പാലൂട്ടുന്ന അമ്മമാർ കുഞ്ഞിൻ്റെ സുരക്ഷയുടെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.