അവൻ കണ്ണ് തുറന്നു; ഇനി ഒന്ന് സൂക്ഷിക്കണം; മാലിന്യം വലിച്ചെറിയാൻ എത്തിയാൽ പണി കിട്ടും; കാട്ടാക്കടയിൽ 24 മണിക്കൂറും 'ഈഗിൾ ഐ' നിരീക്ഷണം; ജാഗ്രതൈ!

Update: 2025-09-03 17:16 GMT

തിരുവനന്തപുരം: കാട്ടാക്കടയിലും സമീപപ്രദേശങ്ങളിലും 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കുന്ന 'ഈഗിൾ ഐ' നിരീക്ഷണ ക്യാമറ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഗതാഗത നിയന്ത്രണം, ക്രമസമാധാനപാലനം, മാലിന്യ നിർമാർജനം എന്നിവയ്ക്ക് പോലീസിന് സഹായകരമാകുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

പഞ്ചായത്ത് പരിധിയിൽ ആകെ 15 സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിൽ ആദ്യഘട്ടമായി അഞ്ച് ക്യാമറകൾ പട്ടണത്തിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. 'കോഫ്ബ നെറ്റ്വർക്സ്' ആണ് 'ഈഗിൾ ഐ' എന്ന പേരിൽ ഈ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫീസിലും തത്സമയം ലഭ്യമാകും. ഓണത്തിരക്കിനിടെ ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങിയത് പോലീസിന് വലിയ സഹായമായിട്ടുണ്ട്. ഐ.ബി. സതീഷ് എം.എൽ.എ ക്യാമറ സംവിധാനത്തിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

ഈ പദ്ധതിയിൽ വീടുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പങ്കാളികളാകാൻ അവസരമുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും നിരീക്ഷിച്ചു കണ്ടെത്താൻ ഈ സംവിധാനം ഫലപ്രദമാകും.

Tags:    

Similar News