കേരള ബാങ്കിന്റെ ജപ്തി ഭീഷണി; ഗൃഹനാഥന്‍ ജീവനൊടുക്കി; 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശ്ശിക ഉണ്ടായിരുന്നതായി കുടുംബം

ഗൃഹനാഥന്‍ ജീവനൊടുക്കി; 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശ്ശിക ഉണ്ടായിരുന്നതായി കുടുംബം

Update: 2025-07-09 05:29 GMT

കൊച്ചി: എറണാകുളം കുറുമശ്ശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ (46) ആണ് ജീവനൊടുക്കിയത്. കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം മാത്രം കുടിച്ച് തീര്‍ത്ത് 19 കോടി രൂപയുടെ മദ്യം, സംസ്ഥാന സര്‍ക്കാരിന് കിട്ടിയത് 14 കോടി നികുതി

ഇന്നലെ കേരള ബാങ്ക് മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയായിരുന്നു. 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശ്ശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.

ജപ്തി ഭീഷണിയെ തുടര്‍ന്നാണ് മധു ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു. ഡ്രൈവിങ് ജോലി ചെയ്യുന്ന മധു മോഹനന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

Tags:    

Similar News