പിഎം സൂര്യഘര്‍; പട്ടികയില്‍ കേരളം രണ്ടാമത്: ഒന്നാമത് ഗുജറാത്ത്
പിഎം സൂര്യഘര്‍; പട്ടികയില്‍ കേരളം രണ്ടാമത്: ഒന്നാമത് ഗുജറാത്ത്
By : സ്വന്തം ലേഖകൻ
Update: 2024-11-10 04:00 GMT
തിരുവനന്തപുരം: ഗാര്‍ഹിക പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ക്ക് 78,000 രൂപ വരെ സബ്സിഡി നല്കുന്ന പിഎം സൂര്യഘര്‍ പദ്ധതിയില്‍ കേരളം രണ്ടാമത്. ഗുജറാത്ത് ആണ് പട്ടികയില്‍ ഒന്നാമത്. കേന്ദ്ര സര്‍ക്കാരും പുനരുപയോഗ ഊര്‍ജ കോര്‍പറേഷനും പ്രസിദ്ധീകരിച്ച പട്ടികയിലാണ് കേരളം രണ്ടാമതെത്തിയത്. ആകെ അപേക്ഷകരില്‍ 55.34% പേരും സൗരനിലയം സ്ഥാപിച്ചതാണ് കേരളത്തിനു നേട്ടമായത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി കെഎസ്ഇബി മുഖേന ഏപ്രിലില്‍ തന്നെ ആരംഭിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ 81,589 പേര് അപേക്ഷിച്ചതില്‍ 45,152 വീടുകളില്‍ സോളര്‍ പ്ലാന്റ് സ്ഥാപിച്ചു. ആകെ 181.54 മെഗാവാട്ട് വൈദ്യുതി ഉല്പാദനം നടക്കും. 32,877 ഉപയോക്താക്കള്‍ക്ക് 256.2 കോടി രൂപ സബ്സിഡിയായി വിതരണം ചെയ്തു.