കടം വാങ്ങിയ സാധനങ്ങളുടെ പണം ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല; പിന്നാലെ കടക്കാരനേയും അമ്മയേയും കടയിൽ കയറി മർദിച്ചു; കേസെടുത്ത് പോലീസ്; സംഭവം ഇടുക്കിയിൽ

Update: 2024-11-12 14:29 GMT

ഇടുക്കി: കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല പിന്നാലെ കടക്കാരനും അമ്മയ്ക്കും ക്രൂര മർദ്ദനം. ഇടുക്കിയിലാണ് സംഭവം നടന്നത്. നാലംഗ സംഘം കടയിൽ കയറിയാണ് മർദിച്ചത്. നെടുംകണ്ടം ചേമ്പളത്ത് പലചരക്കു വ്യാപാരം നടത്തുന്ന മനോജിനാണ് മർദ്ദനമെറ്റത്. മർദനം തടഞ്ഞ മനോജിന്റെ അമ്മ ജഗദമ്മയ്ക്കും സംഭവത്തിൽ പരിക്കേറ്റു.

പത്തു പേർ അടങ്ങുന്ന യുവാക്കളുടെ സംഘം ചേമ്പളത്ത് എത്തി. ഇവരിൽ നാലു പേർ സാധനം വാങ്ങാൻ എന്ന വ്യാജേന മനോജിൻറെ കടയിൽ എത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. മനോജിനെ ഹെൽമറ്റ് ഉപയോഗിച്ചു അടിച്ചു.

ബഹളം കേട്ട് സമീപത്തു ചായ കട നടത്തുന്ന മനോജിൻറെ അമ്മ ഓടിയെത്തി. അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെ ഇവരെയും യുവാക്കൾ ആക്രമിച്ചു. കടയിലെ സാധനങ്ങളും പ്രതികൾ നശിപ്പിച്ചു.

ആക്രമണം നടത്തിയവരിൽ ഒരാളുടെ കുടുംബം കടയിൽ നിന്നും കടമായി സാധനങ്ങൾ വാങ്ങിയിരുന്നു. തുക കൂടിയതോടെ പണം ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് വഴി തെളിയിച്ചത്. രണ്ട് ആഴ്ച മുൻപ് പണം ചോദിച്ചതിനെ തുടർന്ന് ഇവർ കടയിൽ എത്തി പ്രശ്നം ഉണ്ടാക്കിയിരുന്നു. മനോജും ജഗദമ്മയും നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    

Similar News