വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന തലവൻ; ഒടുവിൽ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിൽ പ്രതി കുടുങ്ങി; സംഭവം കോഴിക്കോട്

Update: 2024-11-12 08:37 GMT

കോഴിക്കോട്: കഴിഞ്ഞ ദിവസം രാമനാട്ടുകരയില്‍ നിന്ന് കഞ്ചാവുമായി പിടിയിലായ യുവാവ് താമസിച്ചിരുന്ന വീട്ടില്‍ നിന്നും 7.35കിലോ ഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തു. കോഴിക്കോട് ജില്ലയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ കാസര്‍കോട് ബദിയടുക്ക കോബ്രാജ ഹൗസില്‍ ശ്രീജിത്തിന്റെ മുറിയില്‍ നിന്നുമാണ് കഞ്ചാവ് വീണ്ടും പിടികൂടിയത്. കുറ്റിക്കാട്ടൂരിലാണ് ഇയാള്‍ വാടകക്ക് താമസിച്ചിരുന്നത്.

അറസ്റ്റിലാകുമ്പോൾ കൈവശം രണ്ട് കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നു. ഇതോടെ പ്രതിയില്‍ നിന്നും ആകെ 9.35 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് താമസിക്കുന്ന സ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ച കാര്യം പൊലീസിന് ബോധ്യമായത്. പതിനെട്ടാം വയസ്സില്‍ ശ്രീജിത്ത് ഹോട്ടല്‍ ജോലിക്കായി കോഴിക്കോട്ടേക്ക് വന്നതാണെന്ന് പോലീസ് വ്യക്തമാക്കി. പിന്നീട് ജില്ലയിലെ ലഹരി മാഫിയയുടെ പ്രധാന കണ്ണിയായി മാറുകയായിരുന്നു.

ചെറിയ പൊതികളിലാക്കി പാളയം ഭാഗത്ത് വില്‍പന നടത്തുന്നതായിരുന്നു തുടക്കത്തില്‍ ചെയ്തിരുന്നത്. പിന്നീട് കിലോക്കണക്കിന് കഞ്ചാവ് എത്തിച്ച് വിപന വ്യാപിപ്പിക്കുകയായിരുന്നു. കാറ്ററിംഗ് നടത്തിപ്പുകാരനെന്ന വ്യാജേന ജില്ലയുടെ പല ഭാഗങ്ങളിലും വാടകയ്ക്ക് മുറി എടുത്ത് താമസിക്കുന്നതായിരുന്നു ശ്രീജിത്തിന്റെ രീതി. താമസിക്കുന്ന സ്ഥലത്ത് തന്നെയാണ് കഞ്ചാവ് ഇയാൾ സൂക്ഷിച്ചിരുന്നത്.

Tags:    

Similar News