എംഡിഎംഎയും കഞ്ചാവും ബൈക്കിൽ കടത്താൻ ശ്രമം; പ്രതിയെ കൈയ്യോടെ പൊക്കി എക്സൈസ്; സംഭവം കൊല്ലത്ത്

Update: 2024-11-12 14:15 GMT

കൊല്ലം: എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് കൈയ്യോടെ പൊക്കി.കൊല്ലത്താണ് സംഭവം നടന്നത്. കൊല്ലം തഴുത്തല സ്വദേശി നൗഫൽ (31) ആണ് അറസ്റ്റിലായത്.

12.497 ഗ്രാം എംഡിഎംഎ, 2.860 ഗ്രാം 'ഖുഷ്' എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവ്‌ എന്നിവയാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. ഇയാൾ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ്‌ എസിന്‍റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.

സംഘത്തില്‍ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് സി പി, അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ജെ നിർമലൻ തമ്പി, കെ ജി രഘു, ഐ ബി പ്രിവന്റീവ് ഓഫീസർ ബിജു മോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോജോ ജെ, ജൂലിയൻ ക്രൂസ്, സൂരജ് പി എസ്, അജിത് ബി എസ്, അനീഷ് എം ആർ, സുനിൽ ജോസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ വർഷ വിവേക്, ഗംഗ ജി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് കൊല്ലം സൈബർ സെൽ ടീം എന്നിവരും ഉണ്ടായിരിന്നു.

Tags:    

Similar News