നിലമ്പൂര്‍ ബിവറേജസിനു സമീപം കത്തിക്കുത്ത്; സംഭവത്തില്‍ ഒരാള്‍ക്ക് പരിക്ക്; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം തുടങ്ങി
നിലമ്പൂര്‍ ബിവറേജസിനു സമീപം കത്തിക്കുത്ത്
By : സ്വന്തം ലേഖകൻ
Update: 2026-01-29 10:24 GMT
വഴിക്കടവ്: നിലമ്പൂര്‍ വഴി ബിവറേജസിനു സമീപം കത്തിക്കുത്ത്. സംഭവത്തില്‍ വഴിക്കടവ് മുണ്ട തോട്ടുങ്ങല്‍ വിനോദ് (29) എന്നയാള്‍ക്ക് പരിക്കേറ്റു. വിനോദിനെ ആക്രമിച്ചയാള്ക്കായി അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം.
കുത്തേറ്റ് രക്തം വാര്‍ന്ന വിനോദിനെ നിലമ്പൂര്‍ പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിനോദിന്റെ വലതു കൈയ്ക്കും തള്ളവിരലിനും ചെവിക്കും സാരമായ പരിക്കുണ്ടെന്നാണ് വിവരം.