റോഡ് മുറിച്ച് കടക്കവേ വയോധികയെ ഇടിച്ചുതെറിപ്പിച്ചു; സ്കൂട്ടർ നിർത്താതെ പോയി; കേസിൽ രണ്ട് പേർ അറസ്റ്റിൽ; സംഭവം ഫോർട്ട് കൊച്ചിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-02-11 15:41 GMT
കൊച്ചി: ഫോർട്ട് കൊച്ചിയിൽ റോഡ് മുറിച്ചു കടന്ന വൃദ്ധയെ സ്കൂട്ടർ ഇടിപ്പിച്ച ശേഷം നിർത്താതെ പോയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഫോർട്ടുകൊച്ചി സ്വദേശികളായ ഡിസ്മോൻ, അലോക്ക് എന്നിവരാണ് പിടിയിലായത്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പറവൂർ സ്വദേശി വസന്ത എന്ന വൃദ്ധയെയാണ് വാഹനമിടിച്ചത്. വാഹനമിടിച്ച ശേഷം ഇവർ നിർത്താതെ പോവുകയായിരുന്നു. പ്രതികൾക്ക് ലൈസൻസ് ഇല്ല. അമിത വേഗതയിലായിരുന്നു വാഹനമെന്നും പോലീസ് വ്യക്തമാക്കി.