മരുതിമലയിൽ നിന്ന് രണ്ട് വിദ്യാർത്ഥിനികൾ താഴേയ്ക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; ഒരാളുടെ നില അതീവ ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-10-17 15:05 GMT

കൊല്ലം: കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് താഴെ വീണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. അടൂർ സ്വദേശിനിയായ മീനു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശിവർണ എന്ന മറ്റൊരാൾ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

അടൂർ പെരിങ്ങനാട് സ്വദേശിനികളായ മീനുവും ശിവർണയുമാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ്. ഇക്കോ ടൂറിസം കേന്ദ്രമായ മരുതിമലയിലാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News