കഴിഞ്ഞ മാസം ജോലിയിൽനിന്ന് സ്വയം വിരമിച്ചു; പിന്നാലെ കാണാതായി; പോലീസിന്റെ അന്വേഷണം നടക്കുന്നതിനിടെ ദാരുണ കാഴ്ച; മണിമലയാറ്റിൽ കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം

Update: 2025-12-11 16:41 GMT

ആലപ്പുഴ: വിആർഎസ് എടുത്ത കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം മണിമലയാറ്റിൽ കണ്ടെത്തി. ആലപ്പുഴ വണ്ടാനം ആറ്റുപുറം സ്വദേശിയായ രഘുനാഥ് തങ്കപ്പൻ (54) ആണ് മരിച്ചത്.

നവംബർ 30-നാണ് അദ്ദേഹം ജോലിയിൽ നിന്ന് വിആർഎസ് എടുത്തത്. വിആർഎസ് എടുത്തതിന് ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി രഘുനാഥിനെ വീട്ടിൽ നിന്ന് കാണാതായിരുന്നു. മൊബൈൽ ഫോൺ, പേഴ്‌സ്, എടിഎം കാർഡ് എന്നിവ വീട്ടിൽ വെച്ച നിലയിലായിരുന്നു. രഘുനാഥിന് സഹപ്രവർത്തകർ ഇന്ന് യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരുന്നു.

വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം നീരേറ്റുപുറം മണിമലയാറ്റിൽ പൊന്തിയത്. ഇന്ന് രാവിലെ 9.30ഓടെ മണിമലയാറ്റിലൂടെ മൃതദേഹം ഒഴുകി വരുന്ന നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. നാട്ടുകാർ എടത്വാ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് സിഐ അൻവറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.

Tags:    

Similar News