കെ.എസ്.ആര്‍.ടി.സിക്ക് ബസ്സ് വാങ്ങാന്‍ 127 കോടി; ഡിപ്പോ നവീകരണത്തിന് 45 കോടി വകയിരുത്തി
കെ.എസ്.ആര്‍.ടി.സിക്ക് ബസ്സ് വാങ്ങാന്‍ 127 കോടി; ഡിപ്പോ നവീകരണത്തിന് 45 കോടി വകയിരുത്തി
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഇത്തവണയും കെ.എസ്.ആര്‍.ടി.സിക്ക് കരുതല്‍. പുതിയ ബസുകള്‍ വാങ്ങുന്നതില്‍ തുടങ്ങി ഡിപ്പോകളുടെ നവീകരണത്തിന് വരെ കെ.എസ്.ആര്‍.ടി.സിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ബസുകള്‍ മാറ്റി പുതിയത് വാങ്ങുന്നതിനായി 127 കോടി രൂപ അധികവിഹിതമായി ബജറ്റില്‍ കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ചു.
വര്‍ക്ക്‌ഷോപ്പ് ഡിപ്പോകളുടെ നവീകരണത്തിനായി 12 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂര്‍, ഇടുക്കി, എറണാകുളം, ചങ്ങനാശ്ശേരി, കൊട്ടാരക്കര, കായംകുളം, ചെങ്ങന്നൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
2021 മുതല്‍ 26 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകള്‍ വാങ്ങാനായെന്നാണ് മന്ത്രി അറിയിച്ചത്. ഇതില്‍ 134 എണ്ണം കെഎസ്ആര്‍ടിസിക്കും 528 എണ്ണം സ്വിഫ്റ്റിനുമായാണ് വാങ്ങിയത്. കെഎസ്ആര്‍ടിസിയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും പ്രതിമാസ പ്രവര്‍ത്തന നഷ്ടം കുറയ്ക്കുന്നതിനും വലിയ ചുവടുവയ്പ്പുകളാണ് വകുപ്പില്‍ നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.