ഉല്ലാസയാത്രയ്ക്ക് പോയ കെഎസ്ആര്‍ടിസിസ ബസ് അപകടത്തില്‍പെട്ടു; 16 പേര്‍ക്ക് പരിക്ക്; വളവില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം

Update: 2025-09-14 23:58 GMT

അടിമാലി: കണ്ണൂര്‍ പയ്യന്നൂരില്‍ നിന്ന് ഉല്ലാസയാത്രയ്ക്കെത്തിയ സംഘത്തെ കൊണ്ടുപോയ കെഎസ്ആര്‍ടിസി ബസ് പനംകുട്ടിയില്‍ അപകടത്തില്‍പെട്ടു. 38 പേരടങ്ങിയ സംഘത്തില്‍ 16 പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ഗവി സന്ദര്‍ശനം പൂര്‍ത്തിയാക്കി രാമക്കല്‍മേട് വഴി മടങ്ങുകയായിരുന്ന ബസിന് രാത്രി പത്തോടെയായിരുന്നു അപകടം. വളവില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് പ്രത്യേക ചികിത്സ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടെങ്കിലും പിന്നീട് സാധാരണ നിലയിലായി.

Tags:    

Similar News