ഓടിക്കൊണ്ടിരിക്കെ ബസിന്റെ ടയർ ഊരിത്തെറിച്ചു; പരിഭ്രാന്തിയിൽ നിലവിളിച്ച് യാത്രക്കാർ; നിയന്ത്രണം വിട്ട് നേരെ ഇടിച്ചുകയറിയത് ഡിവൈഡറിൽ; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം

Update: 2025-12-15 15:53 GMT

അമ്പലപ്പുഴ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻ ചക്രം ഊരിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നു. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്.

ഇന്ന് പകൽ 11 മണിയോടെ വളഞ്ഞവഴി എസ്.എൻ. കവല ജംഗ്ഷനിലായിരുന്നു സംഭവം. തെക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്റെ പ്ലേറ്റ് ഒടിഞ്ഞതിനെത്തുടർന്നാണ് മുൻ ചക്രം ഊരിപ്പോയത്. നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നതിനാൽ വലിയ അപകടം ഉണ്ടായില്ല.

അപകടം സംഭവിക്കുമ്പോൾ എസ്.എൻ. കവലയിൽ നിന്ന് കഞ്ഞിപ്പാടം റോഡിൽ നിന്നും ദേശീയപാതയിലേക്ക് നിരവധി വാഹനങ്ങൾ പ്രവേശിക്കാൻ എത്തിയിരുന്നു. ഡിവൈഡറിൽ ഇടിച്ചുനിന്നത് കാരണം ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Tags:    

Similar News