ഡീസൽ തീർന്ന് കെ.എസ്.ആർ.ടി.സി ബസ് വഴിയിലായി; ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം; ആനവണ്ടി തള്ളിമാറ്റിയത് പോലീസുകാർ

Update: 2025-10-23 09:48 GMT

ആലപ്പുഴ: ഡീസൽ തീർന്നതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് വഴിയിലായതോടെ ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം. ആലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വടകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഡീസൽ തീർന്ന് വഴിയിലായത്.

തുടക്കത്തിൽ ബസ് തകരാറിലായതാണെന്ന് യാത്രക്കാർ കരുതിയെങ്കിലും പിന്നീട് ഡീസൽ തീർന്നതാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന്, സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ഡീസൽ എത്തിച്ച് ബസ് വീണ്ടും യാത്ര തുടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെട്രോൾ കാനിൽ ഡീസൽ നിറച്ച് കൊണ്ടുവരുന്നതും, പോലീസിന്റെ സഹായത്തോടെ ബസ് തള്ളി മാറ്റുന്നതും ഇതിൽ കാണാം. 

Tags:    

Similar News