കെഎസ്ആര്‍ടിസി ബസിന്റെ വളയം പിടിക്കവേ പെട്ടെന്ന് മനം മാറ്റം; വണ്ടി സൈഡാക്കി ഡ്രൈവർ ഇറങ്ങിപ്പോയി; ഏറെ നേരെത്തെ തിരച്ചിലിനൊടുവിൽ ദാരുണ കാഴ്ച; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Update: 2025-12-14 07:37 GMT

തൃശൂർ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ദേശീയപാതയോരത്ത് നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടിൽ ബാബുവിനെയാണ് (45) ഞായറാഴ്ച രാവിലെ മണലി പാലത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ബാബു ഓടിച്ചിരുന്ന ബസ് ടോൾപ്ലാസയ്ക്ക് സമീപം നിർത്തിയിട്ട ശേഷം ഇയാൾ ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് കണ്ടക്ടർ ഇടപെട്ട് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റുകയും ചെയ്തു.

ഡ്രൈവറെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പുതുക്കാട് പോലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ മണലി പാലത്തിന് സമീപത്തുനിന്ന് ബാബുവിൻ്റെ മൊബൈൽ ഫോൺ കണ്ടെത്തുകയും ചെയ്തിരുന്നു.ഞായറാഴ്ച രാവിലെ പാലത്തിന് സമീപത്താണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    

Similar News