വാഹനത്തിൽ നിന്നും കണ്ടെടുത്തത് എംഡിഎംഎ; പിന്നാലെ വീട്ടിലും പരിശോധന; ആലപ്പുഴയിൽ അഭിഭാഷകയും മകനും അറസ്റ്റിൽ

Update: 2025-10-13 12:49 GMT

ആലപ്പുഴ: കരുമാടിയിൽ അഭിഭാഷകയും മകനും ലഹരിമരുന്നുമായി എക്സൈസ് പിടിയിൽ. അഡ്വ. സത്യമോൾ (46), മകൻ സൗരവ് ജിത്ത് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു.

ഇന്നലെ രാവിലെ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഇവരുടെ കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയത്. തുടർന്ന് നടത്തിയ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    

Similar News