കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ സോപാനത്തിൽ കുടുങ്ങി; 4 വയസുകാരന് രക്ഷകരായി ഫയർഫോഴ്‌സ്; സംഭവം തിരുവനന്തപുരത്ത്

Update: 2025-07-27 11:23 GMT

തിരുവനന്തപുരം: കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി. പാലോട് സത്രക്കുഴി ലേഖാഭവനിൽ ഹരികുമാറിന്‍റെ മകൻ ഹർഷിദിന്‍റെ കാലാണ് ഇന്നലെ രാവിലെ വീടിന് മുന്നിലെ കോൺക്രീറ്റ് സോപാനത്തിൽ കുടുങ്ങിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ സോപാനത്തിനിടയിൽ കുടുങ്ങിയതോടെ കുട്ടി പരിഭ്രമിച്ചു.

വീട്ടുകാർ എത്ര ശ്രമിച്ചിട്ടും കാൽ പുറത്തെടുക്കാൻ കഴിയാതെവന്നതോടെ വിതുരയിലെ അഗ്നിരക്ഷാസേനാവിഭാഗത്തെ വിവരമറിയിച്ചു. ഉടൻ തന്നെ ഹൈഡ്രോ കട്ടറുമായെത്തിയ സംഘം സിമന്‍റ് പാളി മുറിച്ചുമാറ്റി കുഞ്ഞിന്‍റെ കാൽ സുരക്ഷിതമായി പുറത്തെക്കുകയായിരുന്നു. വിതുര അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ കെ എസ് ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    

Similar News