മിനി ലോറിയുടെ വരവിൽ സംശയം; പരിശോധനയിൽ കുടുങ്ങി; ഒളിപ്പിച്ചു കടത്തിയത് 14 കിലോ കഞ്ചാവ്; രണ്ടുപേർ അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2025-06-23 05:02 GMT
കൊച്ചി: മിനി ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. 14 കിലോ കഞ്ചാവുമായി ആണ് പ്രതികൾ പിടിയിലായത്. പാലക്കാട് കുഴൽമന്ദം സ്വദേശി രതീഷ് (45), തമിഴ്നാട് തിരുപ്പൂർ സ്വദേശി സതീഷ് കുമാർ (36) എന്നിവരാണ് അറസ്റ്റിലായത്.
വാഹനത്തിനകത്ത് ട്രേകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് പെരുമ്പാവൂരിൽ വില്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.