മണിശങ്കര്‍ അയ്യരുടെ നിലപാട് യാഥാര്‍ത്ഥ്യം; കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമെന്ന് മന്ത്രി എം ബി രാജേഷ്

മണിശങ്കര്‍ അയ്യരുടെ നിലപാട് യാഥാര്‍ത്ഥ്യം; കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമെന്ന് മന്ത്രി എം ബി രാജേഷ്

Update: 2026-02-16 12:31 GMT

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിരീക്ഷണങ്ങളെ പിന്തുണച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി മാറിയെന്ന യാഥാര്‍ത്ഥ്യമാണ് മണിശങ്കര്‍ അയ്യര്‍ തുറന്നുപറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്നും കേരളത്തില്‍ അവര്‍ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കുകയാണെന്നും രാജേഷ് ചൂണ്ടിക്കാണിച്ചു.

മണിശങ്കര്‍ അയ്യരെപ്പോലെയുള്ള ഒരു മുതിര്‍ന്ന നേതാവിന് പോലും കോണ്‍ഗ്രസിനുള്ളിലെ അരാജകത്വവും ബിജെപി പ്രീണനവും സഹിക്കാനാവുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന അയ്യരുടെ നിരീക്ഷണം കേരളത്തിലെ ജനമനസ്സ് തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വന്തം നേതാക്കള്‍ തന്നെ പാര്‍ട്ടിയിലെ ജീര്‍ണ്ണത തുറന്നുകാട്ടുമ്പോള്‍ അതിനെ വ്യക്തിപരമായി അധിക്ഷേപിച്ച് നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പവന്‍ ഖേരയെപ്പോലെയുള്ളവര്‍ അയ്യര്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന്റെ അച്ചടക്കമില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

Tags:    

Similar News