എം.ആര്‍. അജിത് കുമാറിനെതിരായ അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിജിലന്‍സ്; സാക്ഷികളുടെ എണ്ണം കൂടുതലായതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ കാലതാമസമെന്ന് വാദം

എം.ആര്‍. അജിത് കുമാറിനെതിരായ അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിജിലന്‍സ്

Update: 2025-01-24 09:23 GMT

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിജിലന്‍സ്. അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. സാക്ഷികളുടെ എണ്ണം കൂടുതലായതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാലാണ് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കാലാവധി നീട്ടി ചോദിക്കുന്നത്. രണ്ടുമാസം കൂടി സമയം വേണമെന്നാണ ആവശ്യപ്പെട്ടിരിക്കുന്നത്.

മാര്‍ച്ച് 25ന് കേസ് വീണ്ടും പരിഗണിക്കും. ആറുമാസം കൊണ്ട് അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു വിജിലന്‍സിനോട് ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷം അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. അനധികൃത സ്വത്തില്ലെന്ന് മൊഴി നല്‍കിയ എ.ഡി.ജി.പി കവടിയാറിലെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സിന് കൈമാറുകയും ചെയ്തു.

പി.വി. അന്‍വറാണ് അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ച് രംഗത്ത്‌വന്നത്. വിവാദങ്ങള്‍ക്കിടയിലും അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Similar News