രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; വലിയതുറയിൽ മാരക ലഹരിമരുന്നുകളുമായി യുവാവ് അറസ്റ്റിൽ; 60 നൈട്രാസെപാം ഗുളികകൾ അടക്കം എക്സൈസ് പിടിച്ചെടുത്തു
By : സ്വന്തം ലേഖകൻ
Update: 2025-01-24 09:54 GMT
തിരുവനന്തപുരം: മാരക മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് പിടികൂടി. വലിയതുറയിലാണ് സംഭവം നടന്നത്. വലിയതുറ സ്വദേശിയും ക്രിമിനൽ കേസുകളിൽ പ്രതിയുമായ ടിൻസാൻ ആണ് അറസ്റ്റിലായത്. 33.87 ഗ്രാം (60 എണ്ണം) നൈട്രാസെപാം ഗുളികകളും 4.34 ഗ്രാം മെത്താംഫിറ്റമിനുമാണ് പിടികൂടിയത്.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റ് നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിലാണ് കണ്ടെടുത്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ലോറൻസ്, ദിലീപ് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ഗിരീഷ്, പ്രബോധ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരിന്നു.