ഡ്രൈവ് ചെയ്യുന്നതിനിടെ ഹൃദയാഘാതം; ദുബായിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം; മരിച്ചത് കോ​ഴി​ക്കോ​ട് സ്വാദേശി

Update: 2025-02-04 11:49 GMT

ദുബായ്: റോഡിലൂടെ ഡ്രൈവ് ചെയ്യുന്നതിടെ ഹൃ​ദ​യാ​ഘാ​തത്തെ തുടര്‍ന്ന് മലയാളി ദുബായിൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ക​ല്ലാ​യി ച​ക്കും​ക​ട​വ് മു​ഹ​മ്മ​ദ് ഹ​നീ​ഫ​യാ​ണ് (51) മ​രി​ച്ച​ത്. ഖ​വാ​നീ​ജി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കാ​ർ സ്ട്രീ​റ്റ് ലൈ​റ്റ് പോ​സ്റ്റി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഹ​നീ​ഫ​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ക്ക് അ​പ​ക​ട​ത്തി​ൽ നിസ്സാര പ​രി​ക്കേ​റ്റു. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ദു​ബൈ​യി​ലു​ള്ള ഹ​നീ​ഫ ഒ​രു അ​റ​ബ് വീ​ട്ടി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു.

മി​ർ​ദി​ഫ് എ​ച്ച്എംഎ​സ് ഹോ​സ്പി​റ്റ​ലി​ലു​ള്ള മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കും. മാ​താ​വ്: റു​ഖി​യ (മ​റ​ക്കാ​ൻ ക​ട​വ്പ​റ​മ്പ്). ഭാ​ര്യ​യും ര​ണ്ട്​ മ​ക്ക​ളു​മു​ണ്ട്.

Tags:    

Similar News