രാവിലെ ബസിൽ വീട്ടിലേക്ക് യാത്ര; ഇടയ്ക്ക് ദേഹാസ്വസ്ഥ്യം സീറ്റിൽ ചാരിയിരുന്നു; കെഎസ്ആർടിസി യിൽ കുഴഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു; വേദനയോടെ കുടുംബം

Update: 2025-10-08 08:48 GMT

പാലക്കാട്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ കലങ്ങോട്ടിരി സ്വദേശി കോരംങ്കോട്ടിൽ അയ്യപ്പൻ (64) ആണ് മരിച്ചത്. മണ്ണാർക്കാട് എടത്തനാട്ടുകരയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

മകളുടെ വീടുപണിയുമായി ബന്ധപ്പെട്ട് എടത്തനാട്ടുകരയിൽ പോയി മടങ്ങിവരുമ്പോഴാണ് അയ്യപ്പന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹം ബസിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സഹയാത്രികരും ബസ് ജീവനക്കാരും ചേർന്ന് ഇദ്ദേഹത്തെ മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

വിവരമറിഞ്ഞതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കൂടുതൽ അന്വേഷണങ്ങൾക്കായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Tags:    

Similar News