വളയുമായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി; സം​ശ​യം​ തോ​ന്നി​യ ജീ​വ​ന​ക്കാ​ർ സ​മീ​പ​ത്തെ ജൂ​വ​ല​റിയിൽ ആഭരണം പ​രി​ശോ​ധി​ച്ചപ്പോൾ പുറത്ത് വന്നത് തട്ടിപ്പ്; മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ

Update: 2025-10-08 09:44 GMT

നെടുമങ്ങാട്: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പൂന്തുറ സ്വദേശികളായ അൻവർ (39), നാസറുദീൻ (45) എന്നിവരെയാണ് ചുളളിമാനൂരിൽ നിന്ന് വലിയമല പോലീസ് പിടികൂടിയത്. ചുളളിമാനൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

12.06 ഗ്രാം ​വ​ള​യാ​ണ് ഇ​യാ​ൾ കൊ​ണ്ടു​വ​ന്ന​ത്. സം​ശ​യം​തോ​ന്നി​യ ജീ​വ​ന​ക്കാ​ർ പ​ണം എ​ടു​ക്കാ​നെ​ന്ന പേ​രി​ൽ സ​മീ​പ​ത്തെ ജൂ​വ​ല​റി ഷോ​പ്പി​ൽ വ​ള പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ഇ​ക്കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ അ​ൻ​വ​ർ നാ​ട്ടു​കാ​രെ വെ​ട്ടി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു. ഈ സ്ഥാപനത്തിൽ നിന്ന് സെപ്റ്റംബർ മാസത്തിൽ മാത്രം അൻവർ മൂന്നുതവണ മുക്കുപണ്ടം പണയം വെച്ച് 2.49 ലക്ഷം രൂപ കൈപ്പറ്റിയതായി സ്ഥാപന ഉടമ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.

ഇയാളുടെ കൂട്ടാളിയായ നാസറുദീനും സമാന രീതിയിൽ 49,000 രൂപ തട്ടിയെടുത്തതായും കണ്ടെത്തി. പണയം വെച്ചിരുന്ന ഉരുപ്പടികൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഇവയെല്ലാം മുക്കുപണ്ടമാണെന്ന് മനസ്സിലായത്. പ്രതികൾ ചുളളിമാനൂരിൽ വാടക വീടെടുത്താണ് താമസിച്ചിരുന്നതെന്നും, പരിചയക്കാരുടെ പേരുകളാണ് പണയം വെക്കാൻ ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. 

Tags:    

Similar News