നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചുകയറി; ഒരാൾ മരിച്ചു; സംഭവം കോട്ടയത്ത്

Update: 2025-10-08 09:03 GMT

കോട്ടയം: കോട്ടയം എസ്എച്ച് മൗണ്ടിൽ ഉണ്ടായ വാഹനാപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. കോഴിക്കോട് സ്വദേശി ആസാദാണ് (23) മരിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചുകയറിയാണ് അപകടം. പുലർച്ചെയാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻവശം പൂർണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാർ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Tags:    

Similar News