രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു; ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; കണ്ണൂര്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ മരിച്ചു
രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു
കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ നിര്യാതനായി ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ അന്തരിച്ചു. കണ്ണൂര്‍ മലോട്ട്കണ്ണാടിപറമ്പ് സ്വദേശി അജ്സലാണ് (28) കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് മാസം മുന്‍പാണ് ഇദ്ദേഹം വിസിറ്റിങ് വിസയില്‍ ഷാര്‍ജയിലെത്തിയിരുന്നത്.
രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്സലിനെ ഉടന്‍തന്നെ ഷാര്‍ജയിലെ അല്‍ ഖാസ്മി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അയാബ് ലീഗല്‍ സര്‍വീസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി.
ദുബായ് എംബാമിങ് സെന്ററില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഭൗതിക ശരീരം നാട്ടിലെത്തിച്ച് ഖബറടക്കം ചെയ്യുമെന്ന് സഹോദരന്‍ അജ്മലും ബന്ധുക്കളും അറിയിച്ചു.