തന്റെ പാർട്ടിക്കാരൻ ജയിച്ചതിൽ വിജയാഹ്ളാദം; ആടിപ്പാടി പോകുന്നതിനിടെ സ്‌കൂട്ടറിന്റെ മുൻവശത്ത് സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് അപകടം; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

Update: 2025-12-14 00:17 GMT

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദ പ്രകടനത്തിനിടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിൽ പെരിയമ്പലത്ത് ഇന്ന് വൈകിട്ട് ആറരയോടെയാണ് ദാരുണമായ സംഭവം നടന്നത്.

പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണ് മരിച്ചത്. ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ളാദ പ്രകടനത്തിനിടെ ഇർഷാദിൻ്റെ സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിലേക്ക് തീ പടർന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്. പൊട്ടിത്തെറിയിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിന് ഗുരുതരമായി പരിക്കേറ്റു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

Tags:    

Similar News