വീട്ടുകാരോട് പിണക്കം പിണക്കം; പോരാത്തതിന് ഉള്ളില്‍ ലഹരിയിലും: മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയയാളെ ഫയര്‍ ഫോഴ്സ് താഴെയിറക്കി

വീട്ടുകാരോട് പിണക്കം പിണക്കം; പോരാത്തതിന് ഉള്ളില്‍ ലഹരിയിലും

Update: 2025-01-11 10:09 GMT

കൈപ്പട്ടൂര്‍: കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയയാളെ ഫയര്‍ ഫോഴ്സ് സംഘമെത്തി താഴെയിറക്കി. നരിയാപുരം മഠത്തിലയ്യത്ത് വീട്ടില്‍ സുശീല(56)നാണ് രാവിലെ ഏഴു മണിയോടെ കൈപ്പട്ടൂര്‍ ജങ്ഷനില്‍ ഉള്ള മൊബൈല്‍ ടവറില്‍ വലിഞ്ഞു കയറിയത്. ടവറിന് 70 മീറ്ററോളം ഉയരമുണ്ട്. ടവറിന്റെ ഏറ്റവും മുകളില്‍ വരെ കയറിയ ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

പത്തനംതിട്ട ഫയര്‍ ആനഡ് റസ്‌ക്യൂ സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ അഭിജിത്തിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ ഇയാളെ ുരക്ഷിതമായി താഴെയിറക്കി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പ്രദീപ്, അമല്‍ ചന്ദ്, മനോജ് എന്നിവര്‍ ടവറിന് മുകളില്‍ കയറി സുശീലനുമായി അരമണിക്കൂറോളം സംസാരിച്ച് അനുനയിപ്പിച്ചു. ശേഷം സേഫ്റ്റി ഹാര്‍നസ്, റോപ്പ് എന്നിവയുടെ സഹായത്തോടു കൂടി സുശീലനെ സുരക്ഷിതമായി താഴെയിറക്കി.

രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അജിലേഷ്, അജു, ഹോം ഗാര്‍ഡുമാരായ വിനയചന്ദ്രന്‍, നസീര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News