ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി 'മാര്‍ തോമസ് തറ'യില്‍ സ്ഥാനമേറ്റു; ചുമതലയേറ്റത് അഞ്ചാമത്തെ ആർച്ച് ബിഷപ്പ്; ചടങ്ങിൽ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു

Update: 2024-10-31 06:21 GMT

ചങ്ങനാശ്ശേരി: വിശ്വാസ സമൂഹമായ സീറോ മലബാര്‍ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി 'മാര്‍ തോമസ് തറ'യില്‍ സ്ഥാനമേറ്റതായി റിപ്പോർട്ടുകൾ. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ നിരവധിപേരാണ് പങ്ക് എടുത്തത്. രാവിലെ 9 മണിക്ക് സെന്റ് മേരീസ് മെത്രാപോലീത്തന്‍ പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.

അതിരൂപതയുടെ അഞ്ചാമത്തെ ആർച്ച് ബിഷപ്പായാണ് മാർ തോമസ് തറയിൽ ചുമതലയേൽക്കുന്നത്. ഇതോടൊപ്പം ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദി പ്രകാശനവും നടക്കുകയും ചെയ്തു.

ചെറുപ്പക്കാരനായ മാർ തോമസ് തറയിൽ (52) 2017ൽ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാനായി നിയമിക്കപ്പെട്ടത്. ഏഴ് വർഷം പൂർത്തിയായപ്പോൾ അതിരൂപത മെത്രാപ്പോലീത്തയായും നിയമനം ലഭിച്ചത് അപൂർവ സംഭവമായിട്ടാണ് സഭ കാണുന്നത്.

സീറോ മലബാർ സഭയുടെ പുരാതനമായ അതിരൂപതകളിലൊന്നാണ് ചങ്ങനാശ്ശേരി അതിരൂപത. സ്ഥാനാരോഹണ ചടങ്ങുകൾക്കു ശേഷം ചങ്ങനാശേരിയിൽ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണവും നടത്തും.

ചങ്ങനാശ്ശേരി തറയില്‍ പരേതനായ ജോസഫിന്റേയും മറിയാമ്മയുടേയും ഏഴു മക്കളില്‍ ഏറ്റവും ഇളയവനയാണ് ടോമി എന്നറിയപ്പെടുന്ന തോമസ് തറയില്‍. സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം വടവാതൂര്‍ സെമിനാരിയില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കുകയായിരിന്നു. 

Tags:    

Similar News