മാരാമണ്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കം; ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം നിര്‍വ്വഹിക്കും: 16ന് സമാപിക്കും

മാരാമണ്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കം

Update: 2025-02-09 01:00 GMT

മാരാമണ്‍: 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന് പമ്പാനദിയുടെ മണല്‍പരപ്പില്‍ ഇന്ന് തുടക്കമാകും. 16നു സമാപിക്കും. ഇന്ന് 2.30നു ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ് അധ്യക്ഷത വഹിക്കും. അഖിലലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ മുഖ്യ സന്ദേശം നല്‍കും. കൊളംബിയ തിയളോജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍ (ഡല്‍ഹി) എന്നിവരാണ് ഈ വര്‍ഷത്തെ മറ്റു മുഖ്യ പ്രസംഗകര്‍.

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30 മുതല്‍ 8.30 വരെ ബൈബിള്‍ ക്ലാസുകള്‍ കണ്‍വന്‍ഷന്‍ പന്തലിലും, കുട്ടികള്‍ക്കുള്ള യോഗം കുട്ടിപ്പന്തലിലും നടക്കും. ദിവസവും പൊതുയോഗം 9.30ന്. സായാഹ്ന യോഗങ്ങള്‍ വൈകിട്ട് 6ന് ആരംഭിച്ച് 7.30നു സമാപിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 2.30ന് കുടുംബവേദി യോഗങ്ങള്‍. 12നു 9.30ന് എക്യുമെനിക്കല്‍ സമ്മേളനം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4നു യുവവേദി യോഗങ്ങള്‍.16ന് 2.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് അധ്യക്ഷത വഹിക്കും. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത സമാപന സന്ദേശം നല്‍കും.

Tags:    

Similar News