ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ ടെലിഗ്രാമില്‍; അക്കൗണ്ട വിവരങ്ങളും പോലീസിന്; പരാതി നല്‍കാന്‍ ഉണ്ണി മുകുന്ദന്‍ നേരിട്ടെത്തി; പ്രതിയെ ഉടന്‍ പിടിക്കുമെന്ന് പോലീസ്

Update: 2024-12-27 07:18 GMT

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ എന്ന സിനിമയുടെ വ്യാജപതിപ്പ് ടെലിഗ്രാമില്‍ പ്രചരിക്കുന്നതിനെതിരേ പ്രൊഡ്യൂസര്‍ ഷെരീഫ് മുഹമ്മദ് നല്‍കിയ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയില്‍ പറയുന്നത്.

ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാക്കള്‍ പോലീസിന് കൈമാറി. പ്രതിയെ ഉടന്‍ പിടിക്കുമെന്ന് പോലീസ് പറയുന്നു. പരാതിയില്‍ സിനിമാറ്റോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. പരാതി നല്‍കാനായി നടന്‍ ഉണ്ണി മുകുന്ദനും സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

Tags:    

Similar News