ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട: അരക്കോടി വിലമതിക്കുന്ന ലഹരിമരുന്നുമായി രണ്ട് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ; ബൈക്കിൽ കടത്തിയത് 20 കിലോ കഞ്ചാവ്

Update: 2026-03-28 04:42 GMT

ചെങ്ങന്നൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. ബൈക്കിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികളെ ചെങ്ങന്നൂർ എക്സൈസ് പിടികൂടി. കന്യാകുമാരി അഗദീശ്വരം സ്വദേശി ശങ്കർ എ (40), കൽക്കുളം സ്വദേശി ശിവശങ്കർ എൻ (39) എന്നിവരാണ് അറസ്റ്റിലായത്.

പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അരക്കോടിയിലധികം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചെങ്ങന്നൂർ കാരയ്ക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വ്യവസായിക അളവിലുള്ള കഞ്ചാവ് പിടിച്ചെടുത്തത്. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.

Tags:    

Similar News