കര്‍ണാടക രജിസ്ട്രേഷൻ കാറിലെത്തിയത് യുവതിയടക്കം മൂന്ന് പേർ; പരിശോധനയിൽ പിടിച്ചെടുത്തത് എംഡിഎംഎയും ഹാഷിഷ് ഓയിലും; സംഭവം വൈക്കത്ത്
By : സ്വന്തം ലേഖകൻ
Update: 2025-10-16 16:16 GMT
കോട്ടയം: കോട്ടയം വൈക്കത്ത് എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിലായി. ബെംഗളൂരു സ്വദേശിനി ഹോസന്ന, തമിഴ്നാട് സ്വദേശി നിർമ്മൽ, കണ്ണൂർ സ്വദേശി അജയ് ശരൺ എന്നിവരെയാണ് ജില്ലാ ഡാൻസാഫ് ടീമും വൈക്കം പോലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെടുത്തു. കർണാടക രജിസ്ട്രേഷൻ കാറിലാണ് പ്രതികൾ വൈക്കത്ത് എത്തിയതെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.