പത്തനംതിട്ടയിൽ വീട്ടിൽ നിന്നും 50കാരനെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ഭാര്യ
By : സ്വന്തം ലേഖകൻ
Update: 2025-06-06 09:42 GMT
പത്തനംതിട്ട: അടൂരിൽ വീട്ടിൽ നിന്നും പോയ 50കാരനെ കാണാനില്ലെന്ന് പരാതി. ഭാര്യ ശാന്തയാണ് ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം ഒറ്റശേഖരമണ്ഡലം മാങ്കുളം സ്വദേശിയായ പ്രദീപിനെയാണ് കാണാതായത്. സംഭവത്തിൽ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
കഴിഞ്ഞ ഡിസംബർ 12ന് പുലർച്ചെ 3നും 6നും ഇടക്കാണ് പ്രദീപ് വീട്ടിൽ നിന്നും പോയതെന്നാണ് പരാതിയിൽ പറയുന്നത്. എറണാകുളം കടവന്ത്രയിലെ ഭാര്യ ശാന്തയോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രദീപ്. പോലീസ് അന്വേഷണം ആരംഭിച്ച് 6 മാസത്തോളമായിട്ടും പ്രദീപിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്.