ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ 75 കാരനെ കാണാനില്ല; ഇന്നലെ രാവിലെ മുതലാണ് കാണാതായത്; അന്വേഷണം ആരംഭിച്ച് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2024-10-28 13:02 GMT
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ 75 കാരനെ കാണാതായെന്ന് പരാതി. വർക്കല സ്വദേശിയെ ആണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ഗുരുവായൂർ അമ്പല പരിസരത്തു നിന്നുമാണ് ഇയാളെ കാണാതായത്.
വർക്കല ചെറുകുന്നം ലീലാഭവനിൽ ജഗദപ്പൻ എന്ന 75 കാരനെയാണ് കാണാതായത്. ഇയാൾക്കായി ഇന്നലെ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.