കേരളാ സയൻസിറ്റി ഉദ്ഘാടനം അന്ശ്ചിതത്വം തുടരുന്നു; സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എംഎൽഎ അടക്കമുള്ളവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിച്ചില്ല; അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എംഎൽഎ
കോട്ടയം: കേരളാ സയൻസിറ്റി ഉദ്ഘാടനത്തിന് മുന്നോടിയായി സ്ഥലവും കെട്ടിടങ്ങളും സന്ദർശിക്കാനെത്തിയ എം പി ഫ്രാൻസിസ് ജോർജ്, എംഎൽഎ മോൻസ് ജോസഫ്, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ളവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ കെട്ടിടങ്ങൾ പൂട്ടി ഉദ്യോഗസ്ഥർ മടങ്ങി. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു എംപി യും, എംഎൽഎ യും അടങ്ങുന്ന സംഘം നേരത്തെ അറിയിച്ചതിൻ പ്രകാരം സയൻസ്റ്റി സന്ദർശിക്കാൻ എത്തിയത്.
എന്നാൽ ഇവിടെ നിലവിൽ ഉണ്ടായിരുന്ന ഉദ്യോഗസ്തർ ആരും ഉണ്ടായിരുന്നില്ല പലരേയും എം എൽ എ ഫോണിലുടെ ബന്ധപ്പെട്ടപ്പോൾ തങ്ങൾ ഇന്ന് അവധിയിൽ ആണ് എന്നാണ് അറിയുവാൻ സാധിച്ചത് 'നേരത്തേ അറിയിപ്പ് നൽകിപ്പിട്ടും സയൻസിറ്റിയുമായി ബന്ധപ്പെട്ടെ അരും എത്താതിരുന്നതും കെട്ടിടങ്ങൾ തുറന്ന് കാണിക്കാത്തതും എം പി യോടും എം എൽ എ യോടു മുള്ള കടുത്ത അവഹേളനമായി കണക്കാക്കുന്നതായി മോൻസ് ജോസഫ് എംഎൽഎ പ്രതികരിച്ചു. ഇത് സംബന്ധിച്ച് നിയമസഭാ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകും എന്നും എം എൽ എ അറിയിച്ചു.