ഇടുക്കിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം; മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; പോലീസ് എത്തിയപ്പോൾ മൃതദേഹങ്ങൾ വീടിനുള്ളിൽ; അന്വേഷണം തുടങ്ങി

Update: 2025-11-20 14:56 GMT

ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ അമ്മയെയും നാല് വയസ്സുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്.

സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന്റെ സംശയം. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

Tags:    

Similar News