റൂൾ കർവ് പരിധി കഴിഞ്ഞു; ജലനിരപ്പ് 136 അടിയിലേക്ക്..!; മുല്ലപ്പെരിയാർ ഡാം നാളെ തുറക്കാൻ സാധ്യത; പെരിയാറിന്‍റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

Update: 2025-06-27 14:32 GMT

ഇടുക്കി: ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മാറിത്താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 12 ജില്ലകളിലും നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. ഓറഞ്ച് അലർട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി. പുറത്തിറങ്ങുമ്പോൾ കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Similar News