കുടുംബ വഴക്ക്; ഭർത്താവ് ഭാര്യയെ തീ കൊളുത്തി; ചികിത്സയിലായിരുന്നു യുവതി മരിച്ചു; ഭർത്താവ് അറസ്റ്റിൽ

Update: 2025-06-01 13:51 GMT

ഇടുക്കി: കുടുംബ വഴക്കിനിടെ ഭർത്താവ് തീ കൊളുത്തിയ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മാങ്കുളം താളുംകണ്ടം ട്രൈബൽ സെറ്റിൽമെന്റിലെ മിനി(39) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രഘു തങ്കച്ചനെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കുടുംബ വഴക്കിനിടെ രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 90% പൊള്ളലേറ്റ് മിനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിച്ചത്. 

Tags:    

Similar News