വിശ്വാസത്തിന് എതിരായ നിലപാട് ഒരിക്കലും എടുക്കില്ല; വര്‍ഗീയ വാദികളുടെ കൂടെ ഇല്ല; വിശ്വാസികള്‍ക്കൊപ്പമാണ് സിപിഎം; അയ്യപ്പ സംഗമത്തിന് എംവി ഗോവിന്ദന്‍ അനുകൂലം
തൃശൂര്‍: അയ്യപ്പസംഗമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം. അയ്യപ്പസംഗമവുമായി മുന്നോട്ടുതന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഏതെങ്കിലും വിമര്‍ശനങ്ങള്‍ കേട്ട് പിന്നോട്ടുപോകില്ല. വിശ്വാസത്തിന് എതിരായ നിലപാട് ഒരിക്കലും സിപിഎം എടുക്കില്ല. വര്‍ഗീയ വാദികളുടെ കൂടെ സിപിഎമ്മില്ല. വിശ്വാസികള്‍ക്കൊപ്പമാണ് സിപിഎം. അതിനപ്പുറം നടക്കുന്ന പ്രചരണങ്ങള്‍ വര്‍ഗീയവാദികള്‍ നടത്തുന്നതാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം വിശ്വാസികള്‍ക്കൊപ്പമാണെങ്കില്‍ യുവതിപ്രവേശനം എന്ന നിലപാട് തിരുത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യുവതി പ്രവേശനം അടഞ്ഞ അധ്യായമാണെന്നും പഴയ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.