ശബരിമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാമജപ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യ വേദി: ആറ് മുതല്‍ 12 വരെ വിവിധ ക്ഷേത്രങ്ങളില്‍ പരിപാടികള്‍ നടത്തും

Update: 2025-10-04 23:49 GMT

കൊച്ചി: ശബരിമലയുടെ സംരക്ഷണത്തിനായി പുതിയ പ്രതിഷേധ പരിപാടിയുമായി ഹിന്ദു ഐക്യവേദി രംഗത്ത്. അയ്യപ്പവിശ്വാസികളുടെ ആശങ്കകളെ മുന്‍നിര്‍ത്തി, ഒക്ടോബര്‍ 6 മുതല്‍ 12 വരെ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലായി നാമജപ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു.

ദേവസ്വം ബോര്‍ഡ് പദവി ഒഴിയണം, അഴിമതികള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. പരിപാടികള്‍ സംസ്ഥാനതലത്തില്‍ എല്ലാ ജില്ലകളിലുമായി ഏകോപിതമായി നടക്കുമെന്നും, ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ശബരിമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഒക്ടോ 6 മുതല്‍ 12 വരെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ദേവസ്വം ബോര്‍ഡ് രാജി വയ്ക്കുക, ദേവസ്വം അഴിമതി സി ബി ഐ  അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയത്തിയാണ് നാമജപ യാത്ര നടത്തുക. എല്ലാ അയ്യപ്പ വിശ്വാസികളും പങ്കാളികളാവുക. 

Tags:    

Similar News