കോട്ടയില്‍ കോവിലകം പാലിയം ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നവചണ്ഡിക മഹായാഗം
മഹായാഗം ഒക്ടോബര്‍ 3 മുതല്‍ 13 വരെ
Update: 2024-09-11 15:58 GMT
കൊച്ചി: വടക്കന്‍ പറവൂര്‍ ചേന്ദമംഗലത്ത് കോട്ടയില്‍ കോവിലകം പാലിയം ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നവചണ്ഡിക മഹായാഗം നടക്കുന്നു. നവരാത്രിയോട് അനുബന്ധിച്ച് ഒക്ടോബര്‍ 3 മുതല്‍ 13 വരെയാണ് മഹായാഗം.
ഒക്ടോബര്‍ 3 ന് വൈകിട്ട് അഞ്ചിന് യതിപൂജ നടക്കും. ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ബ്രഹ്‌മപാദാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ നിരവധി സന്യാസിമാര്‍ പങ്കെടുക്കും.
ദശാവതാരം ചന്ദനചാര്‍ത്ത്, 108 ഭഗവതി ക്ഷേത്രങ്ങളില്‍ നിന്നുള്ള ദിവ്യജ്യോതി പ്രയാണം, ലക്ഷദ്വീപോത്സവം നാരീശക്തി, കുമാരി പൂജ, എന്നിവയ്‌ക്കൊപ്പം നൃത്ത സംഗീതോത്സവവും അന്നദാനവും നടക്കും.