കടയില്‍നിന്ന് ആരും കാണാതെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് മറിച്ചുവിറ്റ രണ്ട് പേര്‍ പിടിയില്‍
മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ പോലീസ് പിടിയില്‍
കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ പോലീസ് പിടിയില്‍. തിരുവല്ല കുട്ടപ്പുഴ മുളമൂട്ടില്‍ വീട്ടില്‍ അല്‍ത്താഫ് (23), കോഴിക്കോട് വടകര നടപ്പുറം ഇടവത്ത്കുന്നി വീട്ടില്‍ അഷറഫ് (50), എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 4-ാം തീയതി വൈകുന്നേരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കടയില്‍ നിന്നാണ് 12,000ത്തോളം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പ്രതികള്‍ കടന്ന് കളഞ്ഞത്.
ആലുവയിലെ ഹോട്ടല്‍ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് 1500 രൂപയ്ക്ക് മൊബൈല്‍ വില്‍പ്പന നടത്തി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മൊബൈല്‍ ഫോണും കണ്ടെടുത്തു. അഷറഫിന് വിവിധ ജില്ലകളിലായി പന്ത്രണ്ട് കേസുകളുണ്ട്. ഇന്‍സ്പെക്ടര്‍ എം.എം മഞ്ജുദാസ്, എസ്‌ഐ എസ്.എസ് ശ്രീലാല്‍, സിപിഓമാരായ കെ.എ നൗഫല്‍, മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ എം മനോജ്, പി.എ നൗഫല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.