കാറിനടിയിൽ വെൽഡ് ചെയ്ത രീതിയിൽ സ്റ്റീൽ ബോക്സുകൾ; കസ്റ്റംസിന്റെ കണ്ണിൽ ഉടക്കിയതും അമ്പരപ്പ്; അന്തരീക്ഷത്ത് പാറി പറന്നത് കോടികൾ; ഇത് ആർക്കുവേണ്ടി? എന്ന ചോദ്യത്തിന് ഉത്തരമില്ല

Update: 2025-11-20 13:06 GMT

വയനാട്: മാനന്തവാടിയിൽ വൻ കുഴൽപ്പണവേട്ടയാണ് കസ്റ്റംസ് നടത്തിയത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 3.15 കോടി രൂപയാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വടകര സ്വദേശികളായ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

മാസങ്ങളായി കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്ന കുഴൽപ്പണ കടത്ത് സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായത്. കാറിനടിയിൽ വെൽഡ് ചെയ്ത് നിർമ്മിച്ച സ്റ്റീൽ ബോക്സുകളിലെ രഹസ്യഅറകളിലാണ് പണം സൂക്ഷിച്ചിരുന്നത്.

ഇത്രയും വലിയ തുക കൊണ്ടുവന്നത് ആർക്കുവേണ്ടിയാണെന്നും, കേരളത്തിലേക്ക് വന്ന പണത്തിന് ഏതെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടോയെന്നും കസ്റ്റംസ് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. കസ്റ്റഡിയിലെടുത്ത വടകര സ്വദേശികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Tags:    

Similar News