കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ യെലോ അലര്‍ട്ട്
കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ യെലോ അലര്‍ട്ട്
By : സ്വന്തം ലേഖകൻ
Update: 2024-10-21 13:50 GMT
തിരുവനന്തപുരം: കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 21ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം 22നും 23നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണു മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.
അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കേരള കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനു തടസ്സമില്ല.