മരണ വീട്ടിലെ ജനറേറ്ററിന് തീ പിടിച്ച് 55കാരി വെന്തു മരിച്ചു; പൊള്ളലേറ്റ മൂന്നു പേര്‍ ആശുപത്രിയില്‍
മരണ വീട്ടിലെ ജനറേറ്ററിന് തീ പിടിച്ച് 55കാരി വെന്തു മരിച്ചു; പൊള്ളലേറ്റ മൂന്നു പേര്‍ ആശുപത്രിയില്‍
കോയമ്പത്തൂര്‍: മരണവീട്ടില്‍ ഉപയോഗിച്ച ജനറേറ്ററിന് തീപിടിച്ച് പൊള്ളലേറ്റ സ്ത്രീ മരിച്ചു. പൊള്ളലേറ്റ മൂന്നുപേരെ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ നഗരത്തിലെ ഗണപതി ജെ.ആര്‍.ജി. നഗറില്‍ മുരുക സുബ്രഹ്‌മണ്യത്തിന്റെ ഭാര്യ പത്മാവതി (55) ആണ് മരിച്ചത്. ബന്ധുക്കളായ ഭാനുമതി, ശ്രീരാം, രാജേശ്വരന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
മുരുകസുബ്രഹ്‌മണ്യത്തിന്റെ അമ്മ രാമലക്ഷ്മി (85) വ്യാഴാഴ്ച വൈകീട്ട് മരിച്ചിരുന്നു. ഇവരുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് മുന്‍പാണ് അപകടം. രാമലക്ഷ്മിയുടെ മൃതദേഹം ഫ്രിസറില്‍ വെച്ചിരിക്കയായിരുന്നു. വെള്ളിയാഴ്ചരാവിലെ വൈദ്യുതി പോയതോടെ ജനറേറ്റര്‍ കൊണ്ടുവന്നു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പെട്രോള്‍ ഒഴിക്കുന്നതിനിടെ സമീപത്തെ വിളക്കിലേക്കുവീണ് തീപിടിക്കയായിരുന്നു. ജനറേറ്ററിലേക്ക് തീ പടര്‍ന്നതോടെ മുറിക്കുള്ളില്‍ തീ ആളിപ്പടരുക ആയിരുന്നു.
തീ ആളികത്തുന്നത് കണ്ട്ആളുകള്‍ ഇറങ്ങിയോടിയെങ്കിലും പത്മാവതിയുള്‍പ്പെടെ നാലുപേര്‍ക്ക് പുറത്തേക്ക് വരാനായില്ല. പെട്ടെന്നുതന്നെ ബന്ധുക്കളും മറ്റുംചേര്‍ന്ന് പൊള്ളലേറ്റ നാലുപേരെയും പുറത്തെത്തിച്ച് കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്മാവതി മരിക്കയായിരുന്നു.
ജനറേറ്ററിന് സാരമായ കേടുപറ്റിയിട്ടുണ്ട്. ഫ്രീസറിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ചു. വീട്ടിനകത്തെ സാധനങ്ങളെല്ലാം കത്തിനശിച്ചു. ശരവണംപട്ടി പോലീസ് കേസെടുത്തു. രാമലക്ഷ്മിയുടെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് സംസ്‌കരിച്ചു. പത്മാവതിയുടെ മൃതദേഹം ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്യും.