ലോക വൈജ്ഞാനിക മേഖലയില്‍ കേരളം തനതായ മോഡല്‍ രൂപപ്പെടുത്തും; സാമൂഹ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുത്തനറിവുകള്‍ ഉപയോഗിക്കണമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ പുത്തനറിവുകള്‍ നേടി അതിലൂടെ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗം കണ്ടെത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോക വൈജ്ഞാനിക മേഖലയില്‍ കേരളം തനതായ മോഡല്‍ രൂപപ്പെടുത്തുകയാണ്. അതിന്റെ ഭാഗമായി നിലവില്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും സുസ്ഥിര വികസന ആശയങ്ങള്‍ സംഭാവന ചെയ്യാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. വ്യക്തിപരമായ വിജയങ്ങളിലൊതുങ്ങാതെ സമൂഹത്തിന് നേട്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം, കാര്‍ഷികം, പരിസ്ഥിതി, ആരോഗ്യസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളില്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
യുവതലമുറയുടെ പുത്തന്‍ ആശയങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നു. കേരള നോളജ് ഇക്കോണമി മിഷന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ - ഡിസ്‌ക് എന്നിവ സംയുക്തമായി ഇത്തരം ആശയങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ആശയങ്ങള്‍ പ്രായോഗിക തലത്തിലേക്ക് മാറ്റുന്നതിനായി ഇന്‍കുബേഷന്‍ സെന്ററുകളും സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സഹയസൗകര്യങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സജ്ജീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ പഠന അവസരങ്ങള്‍ അവസാനിക്കുന്നില്ല. അക്കാദമിക് അറിവിലുപരി ചിന്തിക്കാനും നൂതന ആശയങ്ങള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാവണം പ്രൊഫഷണല്‍ കോളേജുകളുടെ പ്രവര്‍ത്തനം. ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളേജ് രജത ജൂബിലി ആഘോഷിക്കുന്ന കാലഘട്ടത്തില്‍ പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും മന്ത്രി അനുമോദിച്ചു.
എല്‍ പി എസ് സി ഡയറക്ടര്‍ ഡോ വി നാരായണന്‍, ടെക്നിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ ഷാലിജ് പി ആര്‍, കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഡീന്‍ ഡോ. വിനു തോമസ്, ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഷൈനി ജി എന്നിവര്‍ സംസാരിച്ചു.