ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി വെന്റിലേറ്ററില്‍ തുടരുന്നു; ചൈതന്യയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി
ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി വെന്റിലേറ്ററില്‍ തുടരുന്നു
കാഞ്ഞങ്ങാട്: മന്‍സൂര്‍ ആശുപത്രിയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥി ചൈതന്യ വെന്റിലേറ്ററില്‍ തുടരുന്നു. അതേസമയം പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നിരുന്നാലും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടി പക്ഷേ അപകട നില തരണം ചെയ്തിട്ടില്ല.
ഇന്നലെ കാഞ്ഞങ്ങാട് ഡിവൈഎസ്പി വിളിച്ച ചര്‍ച്ചയിലെ ധാരണ പ്രകാരം, ആരോഗ്യസ്ഥിതി നേരിട്ടറിയാന്‍ ഇന്ന് എട്ട് വിദ്യാര്‍ത്ഥികള്‍ ചൈതന്യയെ ആശുപത്രിയില്‍ സന്ദര്‍ശിക്കും. മന്‍സൂര്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഇന്നലെ ആശുപത്രി മാനേജ്‌മെന്റിനെതിരെ പെണ്‍കുട്ടിയുടെ ബന്ധു ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യാ ശ്രമത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹപാഠികളും പരാതി നല്‍കിയിട്ടുണ്ട്.