കെ എസ് ആര്‍ ടി സി ബസ് ഡിവൈഡറില്‍ ഇടിച്ചു; യാത്രക്കാരായ ഇരുപത് പേര്‍ക്ക് തലയ്ക്കും പല്ലിനുമടക്കം പരിക്ക്; ആരുടെയും നില ഗുരുതരമല്ല

കെ എസ് ആര്‍ ടി സി ബസ് ഡിവൈഡറില്‍ ഇടിച്ചു

Update: 2024-12-12 17:35 GMT

കായംകുളം: കെ എസ് ആര്‍ ടി സി ബസ് ഡിവൈഡറില്‍ ഇടിച്ച് ബസില്‍ യാത്ര ചെയ്തിരുന്ന ഇരുപത് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. വാഹനത്തിന്റെ മുന്‍വശം തകര്‍ന്നിട്ടുമുണ്ട്. കരുനാഗപള്ളി, വവ്വാക്കാവ്, മണപ്പള്ളി സ്വദേശികളായ രേഷ്മ (18), അദ്വൈത് (19), യാമിനി (29), സുരഭി (23), ആഷീന (18), സോമരാജന്‍ (69), ലീല (60), രമ്യ (36), അഖില (29), ഗംഗ (28), അഖില (26), ബിന്ദു (47), അശ്വതി (18), ധന്യ (41), കായംകുളം സ്വദേശി യോഹന്നാന്‍ (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെ കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നും കായംകുളത്തെക്ക് വന്ന കെഎസ്ആര്‍ടിഎസ് ഓര്‍ഡിനറി ബസ് ദേശീയപാതയില്‍ കൃഷ്ണപുരം ടെക്‌സ്‌മോ ജങ്ഷനില്‍ വെച്ച് നാഷണല്‍ ഹൈവേയുടെ പണിയുമായി ബന്ധപ്പെട്ടു വെച്ചിരുന്ന ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ താഴെ വീണ് സിറ്റീലും കമ്പിയിലും തട്ടി തലക്ക് പരിക്ക് പറ്റുകയും, ചിലരുടെ പല്ലുകള്‍ ഒടിയുകയും ചെയ്തു.

Tags:    

Similar News